ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു

ഈസ്റ്റ് വള്ള്യായി സ്വദേശിനി യശോദ(65)യാണ് മരിച്ചത്

Update: 2020-04-07 03:52 GMT

തലശ്ശേരി: ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഈസ്റ്റ് വള്ള്യായി സ്വദേശിനി യശോദ(65)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരിയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് യശോദയെ കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ(28) പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags:    

Similar News