പാവറട്ടി കസ്റ്റഡി മരണം: മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് സിവില്‍ ഓഫിസര്‍ നിധിന്‍ മാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Update: 2019-10-08 05:14 GMT

തൃശ്ശൂര്‍: പാവറട്ടി കസ്റ്റഡി മരണത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് സിവില്‍ ഓഫിസര്‍ നിധിന്‍ മാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. രഞ്ജിത്ത് കുമാറിന്റെ ശരീരത്തില്‍ 12ലേറെ ക്ഷതങ്ങളുണ്ടായെന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

    അഞ്ച് ഗ്രാം കഞ്ചാവുമായി ഗുരുവായൂരില്‍നിന്ന് എക്‌സൈസ് സംഘം പിടികൂടിയ ഇയാളെ ചോദ്യംചെയ്തപ്പോള്‍ മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് കൂടുതല്‍ കഞ്ചാവ് ഉണ്ടെന്ന സംശയത്തില്‍ ഇത് കണ്ടെത്താന്‍ രഞ്ജിത്തിനെയും കൂട്ടി പലയിടത്തും പോയെങ്കിലും ഇയാള്‍ വഴിതെറ്റിക്കുകയാണെന്നു മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണു ആരോപണം.




Tags:    

Similar News