ബെംഗളൂരു: കര്‍ണാടകയില്‍ ശക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നതില്‍ സംശയമൊന്നുമില്ല. പ്രധാനമന്ത്രിയുടെ വിഭജന തന്ത്രം ഫലിച്ചില്ലെന്നും ഖേര പറഞ്ഞു. നിലവിലെ ഏറ്റവും പുതിയ കണക്കു പ്രകാരം കോണ്‍ഗ്രസ് 120 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ബിജെപി 71 സീറ്റുകളിലാണ് മുന്നേറ്റം തുടരുന്നത്. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ മുന്നേറുന്നുണ്ട്. ഡി കെ ശിവകുമാറും മുന്നിലാണ്.