സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീന്‍, ഭാര്യ ബാബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്‍പ്പറ്റ പിണങ്ങോട് ജങ്ഷന് സമീപമാണ് അപകടം.

Update: 2022-02-16 03:59 GMT
സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കല്‍പ്പറ്റ: സഹകരണ ക്ഷേമ നിധി ബോര്‍ഡ് വൈസ് ചെയര്‍മാനും കല്‍പ്പറ്റ മുന്‍ എംഎല്‍എയുമായ സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്. വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീന്‍, ഭാര്യ ബാബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്‍പ്പറ്റ പിണങ്ങോട് ജങ്ഷന് സമീപമാണ് അപകടം.

സി കെ ശശീന്ദ്രന്‍ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതര പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ഡ്രൈവര്‍ അച്യുതന്‍ സമീപത്തുള്ള കല്‍പ്പറ്റ പോലിസ് സ്‌റ്റേഷനിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.


Tags:    

Similar News