വറ്റിവരണ്ട നദി തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ഇസ്ഫഹാനില്‍ ജനം തെരുവിലിറങ്ങി
'ഇസ്ഫഹാന് ജീവവായു നല്‍കുക, ഞങ്ങളുടെ സയന്തേ റുദ്ദ് തിരിച്ചു തരിക, എന്നീ മുദ്രാവാക്യങ്ങളാണ് ജനം മുഴക്കിയത്
ടെഹ്‌റാന്‍: വറ്റിവരണ്ട നദി തിരിച്ചു തരണമെന്നാവശ്യപ്പെട്ട് മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. വരണ്ടുണങ്ങിയ സയന്തേ റുദ്ദ് നദിയില്‍ നീരോഴുക്കു നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരും കുടുംബിനികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. ഇസ്ാഫഹാന്‍ പ്രവിശ്യയിലെ ഇറാന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ഖാജു പാലത്തിന് സമീപത്ത് വരണ്ടുണങ്ങിയ നദിക്കരയിലാണ് ജനങ്ങള്‍ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയത്. 'ഇസ്ഫഹാന് ജീവവായു നല്‍കുക, ഞങ്ങളുടെ സയന്തേ റുദ്ദ് തിരിച്ചു തരിക, എന്നീ മുദ്രാവാക്യങ്ങളാണ് ജനം മുഴക്കിയത്.
നദി വറ്റിവരണ്ടത്മൂലം ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ഓരോവര്‍ഷവും നദിയിലെ നീരൊഴുക്ക് കുറഞ്ഞ് ഇപ്പോള്‍ പലയിടത്തും നീരോഴുക്ക് പാടെ നിലച്ച അവസ്ഥയാണ്. പരിസ്ഥിതികാഘാതവും കാലാവസ്ഥാ വ്യതിയാനവുമാണ് നദി വറ്റിവരളാന്‍ ഇടയാക്കിയത്. നദിയുടെ വൃഷ്ടിപ്രദേശങ്ങളിലെ കുന്നുകളിലും മലമടക്കുകളിലും ലഭിക്കുന്ന മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് പ്രധാന കാരണം അതോടൊപ്പം ചിലയിടങ്ങളില്‍ നിര്‍മ്മിച്ച തടയണകളും കര്‍ഷകര്‍ക്ക് ദുരിതമായിട്ടുണ്ട്. ജല ദൗര്‍ലഭ്യത്തിനെതിരേ ഇറാന്‍ നടക്കുന്ന ഏറഅറവും വലിയ പ്രതിഷേധ പരിപാടിയായാണ് ഇസ്ഫഹാനിലേതിനെ കണക്കാക്കുന്നത്. ടെഹ്‌റാന്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് സമരക്കാരുടെ നീക്കം. എന്നാല്‍ സംഭവും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമല്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന കര്‍ഷക മന്തക്രാലയം അറിയിച്ചു. ജനങ്ങളുടെ ാവശ്യങഅങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുളഅല നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി പറഞ്ഞു. പരിസ്ഥിതി -കാലാവസ്ഥ വിദഗ്ദ്ധരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വൈസ്പ്രസിഡന്റ് മുഹമ്മദ് മുഖബ്ബര്‍ സമരക്കാരുമായി നേരിട്ട് ഫോണ്‍ സംഭാഷണം നടത്തി. പ്രശ്‌ന പരിഹാരത്തിനുളഅള മുഴുവന്‍ സാധ്യതകളും അദ്ദേഹം ആരാഞ്ഞു. സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പുഴയെ പുനരുജ്ജീവിപ്പാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.