കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് നടത്താന്‍ പ്രത്യേക പിരിവുമായി സിപിഎം. ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണം. കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന് 28,000 അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പുറമെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരും ഉണ്ട്. ഇവരില്‍ നിന്നുള്ള പിരിവുകൊണ്ട് കേസ് നടത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.