കൊച്ചി: പെട്രോള്‍, ഡീസല്‍ ഇന്ധനവില ഇന്ന് വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. ഈ മാസം അഞ്ചാം തവണയാണ് വില ഉയരുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോള്‍ വില 85.35 ഉം ഡീസല്‍ വില 79.50 ആണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 87.28 ഉം ഡീസല്‍ വില 81.31 ഉം ആണ്. കോഴിക്കോട് ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ് ഇന്നത്തെ വില.
കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറഞ്ഞതാണ് ഇന്ധന വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വിശദീകരണം. 80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നതാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.