പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതെന്ന് കോണ്‍ഗ്രസ്

Update: 2024-10-16 03:10 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധ മുനയില്‍ നില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ അപേക്ഷ നല്‍കിയ പ്രശാന്തന്‍, ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പെട്രോള്‍ പമ്പ് യഥാര്‍ത്ഥത്തില്‍ ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News