പിണറായിയിലെ ഫ്ളക്‌സ് നീക്കം ചെയ്യുന്നത് തടഞ്ഞ സംഭവം: എസ്പി അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂരിലെ പിണറായി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്‌ളെക്‌സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. എസ്പി റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് അമിക്കസ് ക്യൂറി കോടതിയില്‍ റിപോര്‍ട്ടും നല്‍കി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.