'കോണ്‍ഗ്രസ് തീവ്രവാദികള്‍ക്കൊപ്പം'; 'ദി കേരളാ സ്‌റ്റോറി'യെ പിന്തുണച്ച് മോദി
ബെംഗളൂരു: ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിവാദത്തിലായ 'ദി കേരള സ്‌റ്റോറി' സിനിമയോടുളള കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷ വിമര്‍ശിച്ചും സിനിമയെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയില്‍ നടന്ന റാലിയിലാണ് മോദി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയത്. 'ആ മനോഹരമായ സംസ്ഥാനത്ത് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കേരള സ്‌റ്റോറി എന്ന് അവര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ. അവര്‍ തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയും അതിനെ നിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളം എന്ന മനോഹരമായ സംസ്ഥാനത്ത് നടക്കുന്ന ഭീകര ഗൂഢാലോചനയെയാണ് കേരളാ സ്‌റ്റോറി എന്ന സിനിമ തുറന്നുകാട്ടിയത്. എന്നാല്‍ സമൂഹത്തെ തകര്‍ക്കുന്ന ഈ തീവ്രവാദ പ്രവണതയ്‌ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണുള്ളത്. ഇത് മാത്രമല്ല, തീവ്രവാദ പ്രവണതയുളളവരുമായി പിന്‍വാതില്‍ രാഷ്ട്രീയ ചര്‍ച്ചകളിലും കോണ്‍ഗ്രസ് പങ്കെടുക്കുന്നുവെന്നായിരുന്നു മോദിയുടെ പരാമര്‍ശം.