ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, രാമക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാവും; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Update: 2023-12-27 13:47 GMT

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 'അയോധ്യയിലെ രാംലല്ലാ മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമന്‍ യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനാണ് മോദി അറിയപ്പെടുന്നത്. അതിനാല്‍ മോദിക്ക് അവിടെ പൂജ നടത്താനാവുമോ' എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നത്. 2025 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.

Tags:    

Similar News