മോദിയുടെ ഡല്‍ഹി റാലി ഇന്ന്; വധ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം, രാംലീല മൈതാനിയില്‍ കനത്ത സുരക്ഷ
രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയെ പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും.
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന്. നിയമവിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിനാണു പ്രധാനമന്ത്രി രാംലീല മൈതാനെത്തുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കമായാണ് വിശാല്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയെ പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും. കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. റാലിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായേക്കുമന്ന രഹസ്യാനേഷണ മുന്നറയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് റാലി നടക്കുന്ന രാംലീല മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്.
അതേ സമയം പൗരത്വനിയമഭേദഗതിയില്‍ തിരിച്ചടി മറികടക്കാന്‍ ബിജെപി നീക്കം ആരംഭിച്ചു. പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് ഡല്‍ഹിയില്‍ വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ വിളിച്ച യോഗത്തിലെ ധാരണ. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തില്‍ ആയിരം റാലികളും 250 വാര്‍ത്താസമ്മേളനങ്ങളും നടത്തും. പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം, വീടുകയറിയുള്ള പ്രചാരണവും ഇതോടൊപ്പം സംഘടിപ്പിക്കും. ന്യൂനപക്ഷ വിഭാഗങ്ങളോടും നിയമം വിശദീകരിക്കും.