പോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
വംശീയ വിദ്വേഷം തുപ്പുന്ന പി സി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലിസും തുടരുന്നത്. വംശീയതയും നുണപ്രചാരണവും നടത്തുന്ന ജോര്‍ജിന് അറസ്റ്റില്‍ നിന്നു രക്ഷപ്പെടുത്താനുതകുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചത്. അതേ പോലിസാണ് ആലപ്പുഴയില്‍ നടന്ന പൊതുപരിപാടിയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് സംഘപരിവാര മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ഏറ്റുപിടിച്ച് അതിന്റെ പേരില്‍ കുട്ടിയെ തോളിലേറ്റിയ യുവാവിനെ അറസ്റ്റു ചെയ്തത്.
കണ്ണൂര്‍: സംസ്ഥാനത്തെ പോലിസ് നടപടി കടുത്ത വിവേചനപരമായി തുടരുകയാണെന്നും ഇടതു സര്‍ക്കാര്‍ നീതിയുക്തവും നിഷ്പക്ഷവുമായി മാറണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വംശീയ വിദ്വേഷം തുപ്പുന്ന പി സി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലിസും തുടരുന്നത്. വംശീയതയും നുണപ്രചാരണവും നടത്തുന്ന ജോര്‍ജിന് അറസ്റ്റില്‍ നിന്നു രക്ഷപ്പെടുത്താനുതകുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചത്. അതേ പോലിസാണ് ആലപ്പുഴയില്‍ നടന്ന പൊതുപരിപാടിയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് സംഘപരിവാര മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ഏറ്റുപിടിച്ച് അതിന്റെ പേരില്‍ കുട്ടിയെ തോളിലേറ്റിയ യുവാവിനെ അറസ്റ്റു ചെയ്തത്.
ആ മുദ്രാവാക്യങ്ങള്‍ ഒരിക്കലും ഒരു മതത്തിനും എതിരായിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെ ശത്രുവായ ആര്‍എസ്എസ്സിനെതിരായിരുന്നു. ആര്‍എസ്എസ്സിനെതിരേ പ്രസംഗിക്കുമ്പോള്‍, വിമര്‍ശിക്കുമ്പോള്‍, ഫേസ് ബുക്ക് പോസ്റ്റിടുമ്പോള്‍ അത് ഹൈന്ദവ വിശ്വാസികള്‍ക്കെതിരെയാണെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ല. അത് പൊതുബോധത്തിന് സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. ഇത്തരം സംഗതികളില്‍ അറിഞ്ഞോ അറിയാതെയോ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിനെ സഹായിക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ഒരു നിയമം മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം എന്നതാണ് സമീപകാലത്ത് കേരളത്തില്‍ നടപ്പിലാകുന്നത്. വിദ്വേഷ പ്രസംഗങ്ങളിലും പ്രകോപന മുദ്രാവാക്യങ്ങളിലും കുറ്റാരോപിതര്‍ക്കെതിരേ കേസെടുക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിലും മതം അടിസ്ഥാനമാക്കുന്ന കടുത്ത വിവേചനമാണ് ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍. കേരളത്തിലെ പോലിസിലെ ആര്‍എസ്എസ് സ്വാധീനം പുതിയ സംഭവമല്ല. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് പ്രവീണ്‍ തൊഗാഡിയ കേരളത്തിലെത്തി തൃശൂല വിതരണം നടത്തിയത്.
സര്‍ക്കാര്‍ അറിയാതെ ഐപിസി പോലിസുകാര്‍ ഭേദഗതി ചെയ്‌തോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. 153 എ പ്രകാരം കേസെടുത്ത സംഭവങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരെ ഉടന്‍ അറസ്റ്റുചെയ്ത് തടവിലാക്കുകയും മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ്. 153 എ വകുപ്പ് രണ്ടു തരം ഉണ്ടോ എന്നതാണ് സംശയം. സംഘപരിവാര നേതാക്കളായ ടി ജി മോഹന്‍ദാസ്, കെ പി ശശികല, ബി ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഇതേ വകുപ്പ് ചുമത്തിയാല്‍ അറസ്റ്റില്ല. എം എം അക്ബര്‍, ഷംസുദ്ദീന്‍ പാലത്ത്, ഉസ്മാന്‍ ഹമീദ് കട്ടപ്പന, അന്‍സാര്‍ ഈരാറ്റുപേട്ട എന്നിവരാണെങ്കില്‍ ഉടന്‍ അറസ്റ്റ്. ഈ വിവേചനം ഇടതു സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും. ആലപ്പുഴയില്‍ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് പ്രകോപന മുദ്രാവാക്യം വിളച്ചെന്ന കേസില്‍ സംഘാടകരെയും പ്രതി ചേര്‍ത്തിരിക്കുകയാണ്.
അതേസമയം, തിരുവനന്തപുരത്ത് സംഘപരിവാര്‍ സംഘടപ്പിച്ച ഹിന്ദുമത സമ്മേളനത്തില്‍ വംശീയ വിദ്വേഷവും നുണയും പ്രസംഗിക്കുകയും മത സ്പര്‍ദ്ദയ്ക്കും കലാപത്തിനും ആഹ്വാനം ചെയ്യുകയും ചെയ്ത പി സി ജോര്‍ജ്, ദുര്‍ഗാദാസ്, വടയാര്‍ സുനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സര്‍ക്കാരും പോലിസും എന്തു നടപടി സ്വീകരിച്ചു എന്നറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വേദിയൊരുക്കിയ സംഘാടകര്‍ക്കെതിരേ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പിണറായി വിജയന്റെ ഇരട്ട മുഖം പൗരസമൂഹം തിരിച്ചറിയുന്നുണ്ട്.
ആര്‍എസ്എസ് നിയന്ത്രണത്തില്‍ നിന്ന് പോലിസിനെ മോചിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇടതു സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനും വര്‍ഗീയതയ്ക്കും എതിരേ ശക്തമായ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീനും സംബന്ധിച്ചു.