കൊല്ലപ്പെട്ട വനിതാ മാവോവാദി രമയുടെ മൃതദേഹം പോലിസ് സംസ്‌കരിച്ചു

ഗുരുവായൂര്‍ നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തില്‍ കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയായിരുന്നു സംസ്‌കാരം.

Update: 2019-11-21 09:55 GMT

തൃശ്ശൂര്‍: അട്ടപ്പാടി മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോവാദി രമയുടെ മൃതദേഹം പോലിസ് സംസ്‌കരിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പോലിസിന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടന്നത്.

രാവിലെ 10 മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തേക്ക് എടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാവോവാദി അനുകൂലികള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലിസ് അനുവാദം നല്‍കിയിരുന്നു.

തുടര്‍ന്ന്, ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവര്‍ത്തകര്‍ അനുഗമിച്ചു. ഗുരുവായൂര്‍ നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തില്‍ കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയായിരുന്നു സംസ്‌കാരം.

ബന്ധുക്കള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് കന്യാകുമാരി സ്വദേശിനി അജിതയുടെ മൃതദേഹം സംസ്‌കരിച്ചതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കണമെന്ന ആവശ്യവുമായി ഗ്രോ വാസു നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ബന്ധുക്കള്‍ എത്താതിരുന്നത് പോലിസ് ഭീഷണിപ്പെടുത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു.  

Tags:    

Similar News