ഹിജാബ് അനുകൂല പ്രകടനം നടത്തിയ മുസ് ലിം സ്ത്രീകളെ മര്‍ദിച്ച് യുപി പോലിസ് (വീഡിയോ)

Update: 2022-02-16 13:19 GMT
ഹിജാബ് അനുകൂല പ്രകടനം നടത്തിയ മുസ് ലിം സ്ത്രീകളെ മര്‍ദിച്ച് യുപി പോലിസ് (വീഡിയോ)

ലഖ്‌നൗ: ഹിജാബിനെ അനുകൂലിച്ച് പ്രകടനം നടത്തിയ സ്ത്രീകള്‍ക്കെതിരേ ലാത്തി ചാര്‍ജ്ജ് നടത്തി ഉത്തര്‍പ്രദേശ് പോലിസ്. കര്‍ണാടകയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും ഹിജാബ് വിലക്കിയതിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച മുസ് ലിം സ്ത്രീകളേയാണ് യുപി പോലിസ് ക്രൂരമായി മര്‍ദിച്ചത്. പോലിസ് ലാത്തിവീശി അടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുപി ഗാസിയാബാദിലാണ് സംഭവം.

ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധിച്ച സ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു. ലാത്തി ചാര്‍ജ്ജ് നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സ്ത്രീകള്‍ പോലിസിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞാണ് പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെയാണ് പോലിസ് സമരക്കാരെ ലാത്തി ചാര്‍ജ്ജ് നടത്തിയതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Tags:    

Similar News