കോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ പ്രതിഷേധിച്ചവരെ വളഞ്ഞിട്ട് തല്ലി പോലിസ്, കണ്ണീര്‍വാതകം പ്രയോഗിച്ചു
വഴിതടഞ്ഞ നാട്ടുകാര്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്ലാന്റ് നിര്‍മ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കോഴിക്കോട്: ആവിക്കല്‍ തോടില്‍ മലിന ജലപ്ലാന്റിനെതിരായ ഹര്‍ത്താലിനിടയില്‍ സംഘര്‍ഷം. വഴിതടഞ്ഞ നാട്ടുകാര്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്ലാന്റ് നിര്‍മ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. പ്ലാന്റ് നിര്‍മ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം
ആവിക്കല്‍ തോട്ടിലെ മലിന ജല സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുനിന്ന് പദ്ധതി മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ എതിര്‍പ്പ് മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.