മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ബിജെപി പ്രവര്‍ത്തകന്‍ പ്രജീവിനെതിരേ കേസെടുത്തു
പാലക്കാട്: മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കാളിപ്പാറ സ്വദേശി പ്രജീവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ടൗണ്‍ നോര്‍ത്ത് പോലിസ് കേസെടുത്തു. പ്രജീവിന്റെ ഫോണിലെ കോള്‍ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ആത്മഹത്യാകുറിപ്പില്‍ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്താക്കിയിട്ടുണ്ട്.
ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റായ പ്രജീവ് ഒളിവിലാണ്. 'എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്‌നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്'. ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
പ്രജീവിന്റെ ഫോണ്‍നമ്പറും കത്തിലുണ്ട്. ശരണ്യയുടെ ഫോണ്‍ പോലിലിസ് കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്തതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്‌ഐ സി കെ രാജേഷ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് മാട്ടുമന്ത നടുവുക്കാട്ട് പാളയത്തെ വാടകവീട്ടില്‍ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്.