ജസ്റ്റിസ് കെമാല്‍ പാഷയുടെ പോലിസ് സുരക്ഷ പിന്‍വലിച്ചു; പോലിസ് നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനാലാകും സുരക്ഷ പിന്‍വലിച്ചതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വന്നത്.നിലവിലെ സാഹചര്യത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സുരക്ഷ ആവശ്യമില്ലെന്നും അതിനാല്‍ നാലു സുരക്ഷ ജീവനക്കാരും അവരവരുടെ മാതൃയൂനിറ്റുകളിലേക്ക് തിരിച്ചു പോകണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാലു ജീവനക്കാരും ഇന്നു ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിപോയി.ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സുരക്ഷ സമിതി സുരക്ഷ സംബന്ധിച്ച് നടത്തിയ അവലോകനത്തില്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചതെന്നാണ് പറയുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു

Update: 2019-12-07 11:11 GMT

കൊച്ചി: ഐ എസിന്റെ ഭീഷണിയുണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ഏര്‍പ്പെടുത്തിയ പോലിസ് സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. വാളയാര്‍ കേസ്,മാവോവാദികളെ വെടിവെച്ചു കൊല്ലല്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതാകാം സുരക്ഷ പിന്‍വലിക്കാനുള്ള കാരണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വന്നത്.നിലവിലെ സാഹചര്യത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സുരക്ഷ ആവശ്യമില്ലെന്നും അതിനാല്‍ നാലു സുരക്ഷ ജീവനക്കാരും അവരവരുടെ മാതൃയൂനിറ്റുകളിലേക്ക് തിരിച്ചു പോകണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാലു ജീവനക്കാരും ഇന്നു ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിപോയി.

ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സുരക്ഷ സമിതി സുരക്ഷ സംബന്ധിച്ച് നടത്തിയ അവലോകനത്തില്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ജീവനക്കാരെ പിന്‍വലിച്ചതെന്നാണ് പറയുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.അതിന്റെ മാനദണ്ഡം എന്താണെന്ന് തനിക്കറിയില്ല.താന്‍ ചോദിച്ചിട്ടല്ല അവര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.നേരത്തെ തനിക്ക് നാലു സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ടു വര്‍ഷം മുമ്പ് അവരെ ആയുധം നല്‍കിക്കൊണ്ടുള്ള സുരഷ ഉദ്യോഗസ്ഥരാക്കി മാറ്റി.ഐ എസിന്റെ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.പിന്നീട് കനകമല കേസു വന്നു. അതില്‍ അവര്‍ കൊല്ലാന്‍ തീരുമാനിച്ചുവെന്നു പറയുന്ന ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ താനാണെന്ന് തന്നെ അറിയിച്ചിരുന്നു. ഇതും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുള്ള വിവരമായിരുന്നു.അത്തരത്തിലുള്ള ഭീഷണികളൊന്നും താന്‍ കാര്യമായി എടുത്തിരുന്നില്ല. ആരാണിവരെന്നൊന്നും തനിക്കറിയില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

തന്നെ കൊല്ലേണ്ട കാര്യമെന്താണെന്നും തനിക്കറിയില്ല.എന്തായാലും ഭീഷണിയുണ്ട്. അതിനു ശേഷവും ഇപ്പോഴുമൊക്കെ ധാരളം ഭീഷണിയുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.സുരഷ പിന്‍വലിക്കാനുള്ള കാരണമായി തന്റെ അന്വേഷണത്തില്‍ നിന്നും മനസിലായത് പോലിസ് അസോസിയേഷന് തന്നെ അത്ര താല്‍പര്യമില്ലെന്നാണ്.വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാതെ പോയതിനെക്കുറിച്ച് അതിന്റെ അന്വേഷണ നടപടികളെ കുറിച്ച് താന്‍ ധാരാളം വിമര്‍ശനം നടത്തുകയും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഒരു പരമാര്‍ശം നടത്തിയ ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനു ശേഷം പാലക്കാട് മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെയും താന്‍ പ്രതികരിച്ചിരുന്നു.അത്തരം പ്രവര്‍ത്തികള്‍ ശരിയാണെന്ന് തനിക്ക് തോന്നിയില്ല.മാവോവാദികള്‍ വേണമെന്നല്ല താന്‍ പറയന്നത് അവര്‍ വെറുക്കപെടേണ്ടവരാണ് പക്ഷേ അവരെ കൊല്ലാന്‍ പാടില്ല.അതിന് നിയമം അനുശാസിക്കുന്നില്ല ഇതൊക്കെ സര്‍ക്കാരിന് ബുദ്ധിമുട്ടായിക്കാണും അതായിരിക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News