
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ഇന്ന് പോലിസ് കുറ്റപത്രം സമര്‍പ്പിക്കും. ആലത്തൂര്‍ കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ചെന്താമരയാണ് ഏക പ്രതി. 500ലധികം പേജുള്ള കുറ്റപത്രത്തിനൊപ്പം 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുമുണ്ട്. കേസില്‍ പോലിസുകാര്‍ ഉള്‍പ്പെടെ 130 സാക്ഷികളുണ്ട്.
ജനുവരി 27നാണ് വ്യക്തി വൈരാഗ്യം കാരണം അയല്‍വാസിയായ സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.