മോദിക്കും അമിത് ഷായ്ക്കും ശുദ്ധിപത്രം: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയെന്ന് റിപോര്‍ട്ട്
അഞ്ചു പരാതികളിലും ശുദ്ധിപത്രം നല്‍കുന്നതിനെതിരേ മൂന്നിലൊരാള്‍ എതിര്‍ത്തിരുന്നതായി ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ നരേന്ദ്ര മോദിക്കും അടുത്തിടെ ശുദ്ധിപത്രം നല്‍കിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് റിപോര്‍ട്ട്.
അഞ്ചു പരാതികളിലും ശുദ്ധിപത്രം നല്‍കുന്നതിനെതിരേ മൂന്നിലൊരാള്‍ എതിര്‍ത്തിരുന്നതായി ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലാവാസ, സുശീല്‍ ചന്ദ്ര എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്.
മോദിക്കും അമിത്ഷാക്കും ശുദ്ധപത്രം നല്‍കിയ അഞ്ച് അവസരങ്ങളിലും ഒരംഗം ഈ തീരുമാനങ്ങളെ എതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മോദിക്കും അമിത് ഷായ്ക്കും ഗുണം ചെയ്യുകയായിരുന്നു.
അതേസമയം, തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം. എന്നാല്‍, എതിര്‍പ്പ് വന്നാല്‍ ഭൂരിപക്ഷ തീരുമാനം നടപ്പാക്കുന്നതാണ് രീതി. പുല്‍വാമയില്‍ രക്തസാക്ഷികളായ സൈനികരുടെ പേരില്‍ മോദി വോട്ട് ചോദിച്ചുവെന്ന ആരോപണത്തിലാണ് ആദ്യ എതിര്‍പ്പുയര്‍ന്നത്.
മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ന്യൂനപക്ഷ പ്രീണനമായി ഉയര്‍ത്തി കാണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ എതിര്‍പ്പുയര്‍ന്നത്. ഇതിലും
കമ്മീഷന്‍ മോദിക്ക് ശുദ്ധിപത്രം നല്‍കിയിരുന്നു. വയനാട് പാകിസ്താനാണെന്ന അമിത്ഷായുടെ പരാമര്‍ശത്തിലും കമ്മീഷനില്‍ വലിയ തര്‍ക്കം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അമിത് ഷായ്ക്ക് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. അതേസമയം കമ്മീഷനില്‍ തര്‍ക്കമുണ്ടായ കാര്യം നേരത്തെ പുറത്തറിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തര്‍ക്കം ഉണ്ടായത് നല്ല ലക്ഷണമാണെന്നും, മോദി, അമിത് ഷാ ഭയം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു.