
വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രി വിടും. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പയ്ക്ക് രണ്ടു മാസം വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് മാര്‍പാപ്പ ആശുപത്രി ജനല്‍ വഴി പൊതുജനങ്ങളെ അഭിസംബോധന ചെയ്‌തേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസം 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയില്‍ നിന്നു ജനത്തെ അഭിവാദ്യം ചെയ്ത് ആശീര്‍വദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പൊതുവേദിയില്‍ മാര്‍പാപ്പ പ്രാര്‍ഥനയ്‌ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങില്‍ പങ്കെടുത്തത്.