കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഓഫിസ് റെയ്ഡ് ചെയ്ത പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൊല്ലം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചാരിറ്റി ട്രസ്റ്റ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രമാണ് കാരുണ്യ ഫൗണ്ടേഷന്‍.
കരുനാഗപ്പള്ളി താലൂക്കിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യ ഫൗണ്ടേഷന്‍ ഓഫിസ് അന്യായമായി റെയ്ഡ് ചെയ്തത് നിക്ഷിപ്ത താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സര്‍വ്വ സന്നാഹത്തോടെ വന്ന പോലിസ് ഉദ്യേഗസ്ഥര്‍ക്ക് കാരുണ്യ ട്രസ്റ്റ് ഓഫിസില്‍ നിന്ന് നിയമ വിരുദ്ധമായതും സംശയക്കത്തക്കതുമായ യാതൊന്നും ലഭിച്ചില്ല എന്നത് തന്നെ ഇത് ഒരു പ്രഹസനമാണ് എന്ന് ബോധ്യപ്പെടുന്നതാണ്. 2004ലെ സുനാമി കാലത്ത് മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും ദുരിതാശ്വാസ കേന്ദ്രവുമായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് കാരുണ്യ. കൊവിഡ് മഹാമാരി കാലത്ത് ഐസലേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനും കാരുണ്യ ഫൗണ്ടേഷന്‍ സര്‍ക്കാരിന് വിട്ടു നല്‍കിയിട്ടുണ്ട്. സേവന മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുന്നതിനും ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളുടെയും പോപുലര്‍ ഫ്രണ്ടിന് സമൂഹത്തില്‍ ഉള്ള സ്വീകാര്യത ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമണ് ഈ റെയ്ഡ് എന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അന്യായമായ റെയ്ഡിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.