കൊടിഞ്ഞി ഫൈസലിന്റെ സഹോദരിക്ക് പോപ്പുലര്‍ ഫ്രണ്ട് വീട് നിര്‍മ്മിച്ച് നല്‍കി

നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഇസ്‌ലാം സ്വീകരിച്ചശേഷം ഭാര്യയും മൂന്നു മക്കളും മതം മാറിയിരുന്നു. മറ്റു കുടുംബാംഗങ്ങള്‍കൂടി മതം മാറാനുള്ള സാധ്യതയെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായ പ്രതികള്‍ ഫൈസലിനെ കൊലപ്പെടുത്തിയത്.

Update: 2021-04-01 08:49 GMT

തിരൂരങ്ങാടി: ഇസ് ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ സഹോദരിക്ക് പോപ്പുലര്‍ ഫ്രണ്ട് വീട് നിര്‍മ്മിച്ച് നല്‍കി. കൊടിഞ്ഞി ഷഹീദ് ഫൈസലിന്റെ ഇളയ സഹോദരി ഫഹ്നക്കാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍ഹച്ചു.

ചടങ്ങില്‍ സത്യസരണി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ബാഖവി, പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അഹദ് വളാഞ്ചേരി, ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ജില്ലാ ഖജാഞ്ചി സൈതലവി ഹാജി, പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സൈനുദ്ധീന്‍, സെക്രട്ടറി റിയാസ് തിരൂരങ്ങാടി സംബന്ധിച്ചു.

ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷം പിന്നിട്ടു. 2016 നവംബര്‍ 19ന് പുലര്‍ച്ച അഞ്ചിന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസല്‍ വെട്ടേറ്റുമരിച്ചത്. നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഇസ്‌ലാം സ്വീകരിച്ചശേഷം ഭാര്യയും മൂന്നു മക്കളും മതം മാറിയിരുന്നു.

മറ്റു കുടുംബാംഗങ്ങള്‍കൂടി മതം മാറാനുള്ള സാധ്യതയെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായ പ്രതികള്‍ കൃത്യം നടത്തിയത്. കേസില്‍ 16 പ്രതികളാണുണ്ടായിരുന്നത്. രണ്ടാംപ്രതി ബിബിന്‍ തിരൂര്‍ പുളിഞ്ചോടുവെച്ച് കൊല്ലപ്പെട്ടു. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാറാണ് ലോക്കല്‍ പോലിസില്‍നിന്ന് മലപ്പുറം ജില്ല െ്രെകംബ്രാഞ്ചിന് കേസ് കൈമാറിയത്.

അന്നത്തെ ജില്ല പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ സി.കെ. ബാബു, ജൈസണ്‍ കെ. എബ്രഹാം, ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജൈസണ്‍ കെ എബ്രഹാം സമര്‍പ്പിച്ച 3000ത്തിലേറെ പേജുള്ള കുറ്റപത്രത്തില്‍ 207 സാക്ഷികളും നൂറിലധികം മുതലുകളും അത്രതന്നെ രേഖകളും തെളിവായി പോലസ് ഹാജരാക്കി.

സംഭവശേഷം ഫൈസലിന്റെ മാതാപിതാക്കളും സഹോദരിമാരും അവരുടെ മക്കളും മൂത്തസഹോദരിയുടെ ഭര്‍ത്താവുമടക്കം ഇസ്‌ലാം സ്വീകരിച്ചിരുന്നു.

Tags:    

Similar News