പി ടി തോമസ് എംഎല്‍എയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

വിദ്യാര്‍ഥി കാലഘട്ടം മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വമായിരുന്നു പി ടി തോമസ്. തന്റെ രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവും മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.

Update: 2021-12-22 13:41 GMT

കോഴിക്കോട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചിച്ചു. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വമായിരുന്നു പി ടി തോമസ്. തന്റെ രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവും മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.

പരിസ്ഥിതി, സ്ത്രീ സുരക്ഷ വിഷയങ്ങളിലുള്‍പ്പെടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന പൊതുപ്രവര്‍ത്തകന്‍. മികച്ച സാമാജികനായിരുന്ന അദ്ദേഹം 2009-2014 കാലഘട്ടത്തില്‍ ലോക്‌സഭയിലും 2016 മുതല്‍ നിയമസഭയിലും അംഗമായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനും പരിഹാരം കാണുന്നതിനും അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു. പി ടി തോമസിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.

Tags:    

Similar News