വയനാട് ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് നടത്തി; പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു നീക്കി
മാനന്തവാടി: പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് എസ് മുനീറിനെയും സംഘടന പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
സംസ്ഥന വ്യാപകമായി സംഘടന നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് ഭാഷ്യം. പോപുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സംഘടനക്കോ ഭാരവാഹികള്‍ക്കോ യാതൊരു ബന്ധവുമില്ല എന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. തീര്‍ത്തും സമാധാനപരമായ പ്രതിഷേധം അക്രമാസക്തമെന്ന തരത്തില്‍ പൊതുസമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ചില തല്‍പ്പരകക്ഷികളുടെ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നും കൂട്ടിച്ചചേര്‍ത്തു.
മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധം ഡിവൈഎസ്പി ഓഫിസിനു സമീപം പോലിസ് തടഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.