പോപുലര്‍ ഫ്രണ്ട് വേട്ട അപലപനീയമെന്ന് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ്

വിമതശബ്ദങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്ന രീതി പൗരന്മാരുടെ ജനാധിപത്യത്തെയും ജനാധിപത്യാവകാശങ്ങളെയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

Update: 2022-09-22 16:41 GMT
പോപുലര്‍ ഫ്രണ്ട് വേട്ട അപലപനീയമെന്ന്  ഡോ. എസ് ക്യൂ ആര്‍ ഇല്യാസ്

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള പിഎഫ്‌ഐ ഓഫിസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ റെയ്ഡും അവരുടെ നേതാക്കളെ അറസ്റ്റ് ചെയ്തതും ഏകപക്ഷീയവും അപലപനീയവുമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ് ക്യൂ ആര്‍ ഇല്യാസ്.

വിമതശബ്ദങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്ന രീതി പൗരന്മാരുടെ ജനാധിപത്യത്തെയും ജനാധിപത്യാവകാശങ്ങളെയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Similar News