റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്
കോഴിക്കോട്: സേവ് ദി റിപബ്ലിക് ദേശവ്യാപക കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് കടപ്പുറത്ത് ജനമഹാ സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി വോളണ്ടിയര്‍ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. വൈകീട്ട് 4.30ന് വോളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കും. ജനമഹാസമ്മേളനത്തില്‍ ജനലക്ഷങ്ങളാണ് അണിനിരക്കാനെത്തുക. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും.
എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി സപ്തംബര്‍ 15, 16 തിയ്യതികളില്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്.
നമ്മുടെ രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ഫലമായാണ് ലോകത്തിന്റെ നെറുകയില്‍ അന്തസ്സോടെ ഇന്ത്യന്‍ റിപബ്ലിക് ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. എന്നാല്‍, വംശീയതയും കൂട്ടക്കൊലകളും മുഖമുദ്രയാക്കിയ ഹിന്ദുത്വ ഭരണകൂടം, നാണക്കേടുകൊണ്ട് ലോകത്തിനു മുമ്പില്‍ തലനിവര്‍ത്താനാവാത്ത ഗതികേടിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. ആര്‍എസ്എസിന്റെ സവര്‍ണ, വംശീയ രാഷ്ട്രനിര്‍മിതിക്ക് എതിരായ ചെറുത്തുനില്‍പ്പുകള്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. വിസമ്മതത്തിന്റെ ശബ്ദംകൊണ്ട് തെരുവുകള്‍ പ്രക്ഷുബ്ധമാവണം.
അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വരെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയും നിരന്തര പോരാട്ടങ്ങളിലൂടെയും അടിയറപറയിപ്പിച്ച ധീര ദേശാഭിമാനികളുടെയും സ്വാതന്ത്ര്യ പോരാളികളുടെയും പിന്മുറക്കാര്‍ക്ക് രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ഭീകരവാദികളില്‍നിന്ന് റിപബ്ലിക്കിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയം വരിക്കാനാവും. നമ്മുടെ രാജ്യത്തിന്റെ റിപബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും തിരിച്ചുപിടിക്കുമെന്നുള്ള പ്രഖ്യാപനമാണ് ജന മഹാസമ്മേളനമെന്ന് സംഘാടക സമിതി ചൂണ്ടിക്കാട്ടി.