പോപുലര്‍ ഫ്രണ്ട് നിരോധന നടപടികള്‍ നിയമപരമായിരിക്കണം; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പോലിസിന്റെയും യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Update: 2022-09-29 13:29 GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പോലിസിന്റെയും യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പറഞ്ഞു. വിഷയത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.




Tags:    

Similar News