പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്തു

Update: 2022-06-04 11:36 GMT

ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ടാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

സംഘടനയെ വേട്ടയാടാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അനുസരിച്ച് സിപിഎം നിയന്ത്രിക്കുന്ന കേരള പോലിസ് പ്രവര്‍ത്തിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഈ നീക്കം അപകടകരമാണ്. ജനാധിപത്യത്തോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണിത്. ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News