ഗുരുഗ്രാമിലെ പൊതു സ്ഥലങ്ങളില്‍ നമസ്‌കാരം അനുവദിക്കാനാവില്ല: ഹരിയാന മുഖ്യമന്ത്രി

ആരാധനാലയങ്ങളില്‍ വെച്ച് ആരെങ്കിലും പ്രാര്‍ഥിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അത്തരം സ്ഥലങ്ങള്‍ അതിനായി നിര്‍മിക്കപ്പെട്ടവയാണ്. പക്ഷെ അത് പരസ്യമായ ചെയ്യുന്നത് അംഗീകരിക്കാനാവില്ല

Update: 2021-12-10 19:15 GMT

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ പൊതു സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. 2018ല്‍ ഹിന്ദുത്വ ശക്തികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് ചില പ്രത്യേക സ്ഥലങ്ങളില്‍ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്. തുറസായ സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതിനെതിരേ ഹിന്ദുത്വ സംഘടനകള്‍ അടുത്തിടെ വീണ്ടും രംഗത്ത് വന്നിരുന്നു. ഇവര്‍ നമസ്‌കാരം തടസ്സപ്പെടുത്തുകയും സ്ഥലം വൃത്തികേടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഗുരുഗ്രാം ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാത്ത ഒരു സൗഹാര്‍ദപരമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ''പ്രശ്‌നം പരിഹരിക്കുന്നതിനായി പോലിസുമായി ഞാന്‍ ചര്‍ച്ച നടത്തി. ആരാധനാലയങ്ങളില്‍ വെച്ച് ആരെങ്കിലും പ്രാര്‍ഥിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അത്തരം സ്ഥലങ്ങള്‍ അതിനായി നിര്‍മിക്കപ്പെട്ടവയാണ്. പക്ഷെ അത് പരസ്യമായ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പൊതു സ്ഥലങ്ങളില്‍ പരസ്യമായി നമസ്‌കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല''ഖട്ടാര്‍ പറഞ്ഞു.

Tags:    

Similar News