മഴുവുമായി നില്‍ക്കുമ്പോള്‍ കിരീടമണിയിച്ചു; തലവെട്ടുമെന്ന് ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി (വീഡിയോ)

ഒരു റാലിക്കിടെ തുറന്ന വാഹനത്തില്‍ മഴുവും കൈയിലേന്തി നില്‍ക്കുന്നതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി സഹപ്രവര്‍ത്തകനോട് രൂക്ഷമായ ഭാഷയില്‍ കയര്‍ത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

Update: 2019-09-11 15:21 GMT

ചണ്ഡീഗഡ്: മഴുവും കൈയില്‍പ്പിടിച്ച് തലവെട്ടുമെന്ന് സഹപ്രവര്‍ത്തകനെ പരസ്യമായി ഭീഷണിപ്പെടുത്തിയ ബിജെപി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ വെട്ടിലായി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പടെയുള്ളവര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്. ഒരു റാലിക്കിടെ തുറന്ന വാഹനത്തില്‍ മഴുവും കൈയിലേന്തി നില്‍ക്കുന്നതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി സഹപ്രവര്‍ത്തകനോട് രൂക്ഷമായ ഭാഷയില്‍ കയര്‍ത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാഹനത്തില്‍നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ദേഹത്തിന് സ്വര്‍ണനിറമുള്ള മഴു സമ്മാനിച്ചു.ग़ुस्सा और अहंकार सेहत के लिए हानिकारक हैं!

തുടര്‍ന്ന് മഴുവും കൈയിലേന്തി ഇതുകൊണ്ട് എങ്ങനെ ശത്രുക്കളെ നശിപ്പിക്കാമെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഖട്ടര്‍. ഇതിനിടയിലാണ് പിന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു ബിജെപി നേതാവ് മുഖ്യമന്ത്രിയുടെ തലയില്‍ കിരീടമണിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍, മുഖ്യമന്ത്രി ഇതിനെ എതിര്‍ക്കുകയും ബിജെപി നേതാവിനെ ശകാരിക്കുകയുമായിരുന്നു. എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നതെന്നും നിങ്ങളുടെ തലവെട്ടുമെന്നുമായിരുന്നു മുഖ്യമന്ത്രി ആക്രോശിച്ചത്. തുടര്‍ന്ന് നേതാവിനോട് മാറിനില്‍ക്കാനും ആഞ്ഞാപിച്ചു. മുഖ്യമന്ത്രിയുടെ പ്രകോപനത്തില്‍ ഭയന്ന ബിജെപി നേതാവ് അദ്ദേഹത്തോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ദേഷ്യവും അഹങ്കാരവും ആരോഗ്യത്തിന് ഹാനികരമെന്നാണ് വീഡിയോ പങ്കുവച്ച് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചത്. പരസ്യമായി ഖട്ടര്‍ രോഷപ്രകടനം നടത്തുന്നത് ഇതാദ്യമല്ല. നേരത്തെ കര്‍ണാലില്‍ ഒരു പരിപാടിക്കിടെ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തട്ടിമാറ്റി ഖട്ടര്‍ രോഷം പ്രകടിപ്പിച്ചത് വിവാാദമായിരുന്നു. എന്നാല്‍, സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ നടപടിയെ ഹരിയാന മുഖ്യമന്ത്രി ന്യായീകരിച്ചു. എന്റെ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്റെ തലയില്‍ കിരീടമണിയിച്ചു, അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള സംസ്‌കാരം ഞങ്ങള്‍ അവസാനിപ്പിച്ചതാണ്. അതെനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ ദേഷ്യപ്പെട്ടു. കിരീടമണിയിച്ച വ്യക്തി ഒരു പഴയ പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന് മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News