
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ സംഭവിച്ചത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6880 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.