ആംബുലന്‍സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗര്‍ഭിണി തലനാരിഴക്ക് രക്ഷപ്പെട്ടു (വീഡിയോ)

സ്‌ഫോടനത്തില്‍ അടുത്ത പ്രദേശത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു

Update: 2024-11-14 00:44 GMT

മുംബൈ: മഹാരാഷ്ട്രയിലെ ജാലഗന്‍ ജില്ലയില്‍ ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയും കുടുംബവും തലനാരിഴക്ക് രക്ഷപ്പെട്ടു. വണ്ടിയിലെ തീപിടുത്തമാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണം.

എഞ്ചിനില്‍ നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി എല്ലാവരെയും ഒഴിപ്പിച്ചതു കൊണ്ട് വന്‍ദുരന്തം ഒഴിവായി. വണ്ടിയില്‍ നിന്ന് എല്ലാവരും ഇറങ്ങിയ ഉടന്‍ സ്‌ഫോടമുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ദാദ വാദി ഫ് ളൈ ഓവറിന് മുകളിലാണ് സംഭവം. സ്‌ഫോടനത്തില്‍ അടുത്ത പ്രദേശത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. മറ്റൊരു ആംബുലന്‍സില്‍ ഗര്‍ഭിണിയെ എരന്തോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.






Tags:    

Similar News