ഒഡിഷ തീരത്തിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം: ആഗസ്റ്റ് പതിനൊന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യത

Update: 2022-08-09 09:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍(ആഗസ്റ്റ് ഒന്‍പത്) പതിനൊന്ന് വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒഡിഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറുവടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി തീര്‍ന്നു. ഇത് പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെ (ആഗസ്റ്റ് 10) ഛത്തിസ്ഗഡിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കുറഞ്ഞു ശക്തികൂടിയ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യത. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News