യുപിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെന്ന് പോലിസ്

ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ വെച്ച് മര്‍ദ്ദനത്തിനിരയായ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Update: 2024-11-06 01:35 GMT

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ലക്ഡി മാണ്ഡി പ്രദേശത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രിന്‍സിപ്പല്‍ തല്‍ക്ഷണം മരിച്ചു. സായി വിദ്യാ മന്ദിറിലേക്ക് നടന്ന് പോകുകയായിരുന്ന ഷബാബ് ഉള്‍ ഹസന്‍ (30) ആണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു.

കൊലയാളികളെ കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് സത്പാല്‍ ആന്റില്‍ പറഞ്ഞു. നേരത്തെ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പലിനെ പ്രതി ചേര്‍ത്തിരുന്നു. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ വെച്ച് മര്‍ദ്ദനത്തിനിരയായ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

ഇതിന് പ്രതികാരം ചെയ്യുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഷബാബ് ഉള്‍ ഹസന്റെ സഹോദരി മുംതാസ് പോലീസിനോട് പറഞ്ഞു. '' കുട്ടിയുടെ ഗൃഹപാഠത്തിന്റെ ചുമതല ഷബാബിന് ഉണ്ടായിരുന്നില്ല. കേസില്‍ ഷബാബിനെ പോലിസ് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചില്ല. എന്നിട്ടും അവര്‍ അവനെ കൊന്നു.''-മുംതാസ് പോലീസിനോട് പറഞ്ഞു.

Tags:    

Similar News