യുപിയിലെ കൊവിഡ് വ്യാപനം; യോഗിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയി. യോഗി ആദിത്യനാഥിനയച്ച കത്തില്‍ പ്രിയങ്ക കുറ്റപ്പെടുത്തി.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതില്‍ യുപി മുഖ്യമന്ത്രി യോഗിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തില്‍ പ്രിയങ്ക കുറ്റപ്പെടുത്തി.
21,000ത്തിലധികം കൊവിഡ് കേസുകളാണ് ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1289 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. തലസ്ഥാനമായ ലഖ്‌നൗവിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.