വി എസ് ശിവകുമാറിനെതിരായ സ്വത്ത് കേസ്: അന്വേഷണത്തിനു പത്തംഗ സംഘം
എസ് പി വി എസ് അജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും
തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃതമായി സ്വത്ത് സമ്പാദന കേസ് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി അനില്‍ കുമാറിനാണ് അന്വേഷണ ചുമതല. എസ് പി വി എസ് അജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. 2011 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ പഴ്‌സണല്‍ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് ആരോപണം. വി എസ് ശിവകുമാര്‍, അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷൈജു ഹരന്‍, എം രാജേന്ദ്രന്‍, അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരാണു കേസിലെ പ്രതികള്‍.