കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. ഈ മാസം 20ന് ചോദ്യംചെയ്യലിന് ഹാജരാണമെന്ന് ആവശ്യപ്പെട്ടാണ് ശിവകുമാറിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും ഇഡി നോട്ടിസ് നല്‍കിയത്. 2016 മുതല്‍ 2021 വരെ അദ്ദേഹം ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുടെയും കള്ളപ്പണ ഇടപാടുകളുടെയും പേരിലാണ് നടപടിയെന്നാണ് ഇഡിയുടെ വിശദീകരണം. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് ആരോപിച്ച് ചിലരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസെടുത്തിരുന്നു. സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്‌ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.