സഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു

Update: 2023-10-01 10:09 GMT

തിരുവനന്തപുരം: സഹകരണ തട്ടിപ്പ് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജില്ല അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധിച്ചത്. സൊസൈറ്റി ശിവകുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. അതേസമയം സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവകുമാറിന്റെ മറുപടി.

രണ്ടു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നില്ല. പണം തിരികെ ആവശ്യപ്പെട്ടതോടെ സൊസൈറ്റിയുടെ പ്രധാന ശാഖ അടച്ചുപൂട്ടി. മക്കളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണമാണ് പലര്‍ക്കും നഷ്ടമായത്. പലരുടെയും വിവാഹം മുടങ്ങി. 300 ഓളം പേര്‍ക്കാണ് പണം നഷ്ടമായത്. 13 കോടിയിലേറെ നഷ്ടമായെന്ന് നിക്ഷേപകര്‍ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന്‍ ശിവകുമാറിന്റെ ബിനാമിയാണെന്ന നിക്ഷേപകര്‍ ആരോപിച്ചു.പോലിസ് എത്തിയാണ് പ്രതിഷേധക്കാരെ ശിവകുമാറിന്റെ വീട്ടുവളപ്പില്‍ നിന്നും നീക്കം ചെയ്തത്. പിന്നീട് ഗേറ്റിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധിച്ചു.


Tags:    

Similar News