ഭരണത്തില്‍ അനാവശ്യ ഇടപെടല്‍; ഗവര്‍ണറുടെ വസതിക്ക് പുറത്ത് കിടന്നുറങ്ങി പുതുച്ചേരി മുഖ്യമന്ത്രിയുടെ പ്രതിഷേധം

ബുധനാഴ്ച രാത്രി മുതല്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും കുത്തിയിരിപ്പ് സമരം നടത്തിവരുന്നത്.ഭരണകക്ഷിയായ ഡിഎംകെയുടെ എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം സമരത്തിനിറങ്ങി.

Update: 2019-02-14 14:17 GMT

ചെന്നൈ: ഗവര്‍ണര്‍ കിരണ്‍ ബേദി സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഉള്‍പ്പെടെ അനാവശ്യമായി ഇടപെടുന്നുവെന്നാരോപിച്ച് പുതുച്ചേരി മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍.ബുധനാഴ്ച രാത്രി മുതല്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും കുത്തിയിരിപ്പ് സമരം നടത്തിവരുന്നത്.ഭരണകക്ഷിയായ ഡിഎംകെയുടെ എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം സമരത്തിനിറങ്ങി. പുതുച്ചേരി സര്‍ക്കാരിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായും നാരായണ സ്വാമി ആരോപിച്ചു.

39 ഇന ആവശ്യങ്ങള്‍ മുന്നോട്ട് വച്ചതായും ഇവ അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രിമാര്‍ക്കൊപ്പം ഗവര്‍ണറുടെ വീടിന് മുന്നിലാണ് മുഖ്യമന്ത്രി രാത്രി കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രവും നാരായണ സ്വാമി ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ കിരണ്‍ ബേദി ഇടപെടുന്നതായി അദ്ദേഹം ആരോപിച്ചു.സര്‍ക്കാരിന്റെ പല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ തുരങ്കംവയ്ക്കുന്നതായും അദ്ദേഹം ആരോപിച്ചു.പുതുച്ചേരിയില്‍ ഏറെ നാളായി ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധത്തിന്റെ ബാക്കിയാണ് പുതിയ സമരം.

Tags:    

Similar News