പഞ്ചാബ്: മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി അമരീന്ദര്‍ സിങ് രംഗത്ത്
കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ പുതിയകാര്യമല്ലെന്നും പഞ്ചാബ് സര്‍ക്കാരിന് നേതൃത്വം നല്‍കിയപ്പോള്‍ അവ ഒരു പതിവ് കാര്യമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു
ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിങ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചാന്നിക്കെതിരേ വിമര്‍ശനവുമായി രംഗത്ത്. വ്യാജ പ്രതിജ്ഞകളാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സെപ്റ്റംബറില്‍ പുറത്തുപോയശേഷം തന്റെ പിന്‍ഗാമിക്കെതിരെ ഒന്നും സംസാരിച്ചിരുന്നില്ല. വിവാദപരമായ കാര്‍ഷിക നിയമങ്ങളെക്കുറിച്ചും ഇതുസംബന്ധിച്ച് കര്‍ഷകരെ കാണുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചാന്നിയുടെ ഒരു ട്വീറ്റിന് മറുപടിയായാണഅ അമരീന്ദര്‍ സിങ് പ്രതകരിച്ചത്. കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ പുതിയകാര്യമല്ലെന്നും പഞ്ചാബ് സര്‍ക്കാരിന് നേതൃത്വം നല്‍കിയപ്പോള്‍ അവ ഒരു പതിവ് കാര്യമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.'ഇന്ന്, ഞാന്‍ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിംഗ് രജെവലുമായി സംസാരിച്ച. ഞങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച മൂന്ന് ഫാം നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.വീഡിയോ ട്വീറ്റില്‍ മുഖ്യമന്ത്രി പറയുന്നു. ഇതിനെതിരേയാണ് അമരീന്ദര്‍ സിങ് പ്രതികരിച്ചത്.
അമരീന്ദര്‍ സിങിന്റെ വക്താവ് രവീന്‍ തുക്രല്‍, ചാന്നി കര്‍ഷകരെ 'തെറ്റിദ്ധരിപ്പിക്കുന്നു' എന്ന്പ്രസ്താവനയില്‍ മറുപടി നല്‍കി. മുന്‍ മുഖ്യമന്ത്രി കര്‍ഷകരുമായി സംസാരിച്ചിട്ടില്ലെന്നും ചാന്നി മാത്രമാണ് സംസാരി്ച്ചതെന്നും വരുത്തി തീര്‍ക്കാനുളഅള ശ്രമമാണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങഅങള്‍ പരിഹരിക്കുന്നതിനായി എന്റെ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിയമങ്ങളും തയ്യാറാക്കി. എന്നാല്‍ അത് പാസാക്കാതെ ഗവര്‍ണര്‍ അതിന് മേലെ അടയിരിക്കുകയാണ് അമരീന്ദര്‍ സിഹ് പറഞ്ഞതായി വക്താവ് പറഞ്ഞു.