പാലക്കാട്: യുഡിഎഫിന്റെ നിയമസഭാ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച പി സരിനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും കൂടിക്കാഴ്ച്ച നടത്തി. തിരുവില്വാ മലയിലെ ബന്ധുവീട്ടില്‍വച്ചായിരുന്നു ചര്‍ച്ച. സരിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാനാണ് അന്‍വറിന്റെ നീക്കം. അതേസമയം, പി സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കണമോയെന്ന കാര്യം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തു. അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിയായിരിക്കും എടുക്കുക.