ഗസയെ കൈവിടാതെ ഖത്തര്‍; ഒരു ലക്ഷം നിര്‍ധന കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ വീതം സഹായം

14 വര്‍ഷമായി ഇസ്രയേലിന്റെ ഉപരോധത്തില്‍ കഴിയുന്ന ഗസ മുനമ്പിലെ ഒരുലക്ഷം ദരിദ്ര ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ വീതം നല്‍കുമെന്ന് ശനിയാഴ്ചയാണ് ഖത്തര്‍ അറിയിച്ചത്.

Update: 2020-11-05 13:31 GMT

ദോഹ: ഉപരോധത്തില്‍ കഴിയുന്ന ഗസ മുനമ്പിലെ ഒരുലക്ഷം നിര്‍ദ്ദന ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ഖത്തറിന്റെ ഗസ പുനര്‍നിര്‍മാണ കമ്മിറ്റി 100 ഡോളര്‍ വീതം വിതരണം ചെയ്യാന്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്യുന്നു. ഗസയിലെ സര്‍ക്കാര്‍ ബാങ്കുകള്‍ക്കും മറ്റ് വിതരണ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ ഫലസ്തീനികളുടെ നീണ്ട ക്യൂ ആണെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

14 വര്‍ഷമായി ഇസ്രയേലിന്റെ ഉപരോധത്തില്‍ കഴിയുന്ന ഗസ മുനമ്പിലെ ഒരുലക്ഷം ദരിദ്ര ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ വീതം നല്‍കുമെന്ന് ശനിയാഴ്ചയാണ് ഖത്തര്‍ അറിയിച്ചത്. ഇസ്രായേലും ഗസയിലെ പോരാട്ട സംഘടനകളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി ഗസയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2018 മുതല്‍ ഗള്‍ഫ് രാഷ്ട്രം ധനസഹായം നല്‍കി വരുന്നുണ്ട്.

ഗസയിലെ 20 ലക്ഷത്തിലധികം വരുന്ന 53 ശതമാനം ഫലസ്തീനികളും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും മേഖലയിലെ 80 ശതമാനം പേരും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതെന്നും 2018 ജൂണില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ യുഎന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News