ഖത്തര്‍ വിദേശകാര്യമന്ത്രി അഫ്ഗാനിസ്താനില്‍; ആദ്യ ഉന്നതതല സന്ദര്‍ശനം
ദേശീയ അനുരഞ്ജനത്തില്‍ ഏര്‍പ്പെടാന്‍ അഫ്ഗാന്‍ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിച്ച അദ്ദേഹം മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും ദേശീയ അനുരഞ്ജന കൗണ്‍സില്‍ തലവനായ അബ്ദുല്ല അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കാബൂള്‍: ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി കാബൂളിലെത്തി പുതിയ അഫ്ഗാനിസ്താന്‍ സര്‍ക്കാറിലെ പ്രധാനമന്ത്രിയായ മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദുമായി കൂടിക്കാഴ്ച നടത്തി. ദേശീയ അനുരഞ്ജനത്തില്‍ ഏര്‍പ്പെടാന്‍ അഫ്ഗാന്‍ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിച്ച അദ്ദേഹം മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും ദേശീയ അനുരഞ്ജന കൗണ്‍സില്‍ തലവനായ അബ്ദുല്ല അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയതിന് ശേഷം കാബൂളിലെത്തുന്ന ഏറ്റവും ഉന്നത വിദേശ പ്രതിനിധിയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി.
പുതിയ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയുമായും മറ്റു നിരവധി ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അഫ്ഗാന്‍ ജനതയെ പിന്തുണയ്ക്കാന്‍ ഖത്തര്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയായി. അല്‍ ഥാനി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു.
അതോടൊപ്പം കര്‍സായിയുമൊത്തുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സൈന്യം രാജ്യത്ത് നിന്ന് പിന്‍വാങ്ങുമ്പോള്‍ വിദേശരാജ്യങ്ങളുമായി താലിബാന്‍ ബന്ധം പുലര്‍ത്തിയിരുന്നത് ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു.
نائب رئيس مجلس الوزراء وزير الخارجية @MBA_AlThani_ يجتمع مع رئيس الحكومة الأفغانية المؤقتة#وزارة_الخارجية_قطر pic.twitter.com/v0C2UhnVvS
— وزارة الخارجية - قطر (@MofaQatar_AR) September 12, 2021