ഖത്തറില്‍ ഇറക്കുമതി ചെയ്യുന്ന മാംസവും പച്ചക്കറിയും രാജ്യങ്ങളുടെ പേര് മാറ്റി വില്‍പ്പന; കമ്പനിക്കെതിരേ നടപടി
ദോഹ: ഇറക്കുമതി ചെയ്യുന്ന മാംസവും പച്ചക്കറിയും രാജ്യങ്ങളുടെ പേര് മാറ്റി വില്‍പ്പന നടത്തിയ കമ്പനിക്കെതിരേ ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിന്റെ നടപടി. ഖത്തറിലേക്ക് പച്ചക്കറി, പഴം, മാംസം തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന പ്രമുഖ കമ്പനിക്കെതിരേയാണ് നടപടി. പരിശോധനയില്‍ മാംസവും പച്ചക്കറിയും ഇറക്കുമതി ചെയ്ത ശേഷം രാജ്യങ്ങളുടെ പേര് മാറ്റി സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തി. ചീഞ്ഞ പഴങ്ങളും കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയതിനും കമ്പനിക്കെതിരേ നടപടി സ്വീകരിക്കും.