കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; പിജി വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ചു, രണ്ടു സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിന് ഇരയായത്. ജിതിന്റെ പരാതിയില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോഴിക്കോട്: റാഗിങിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിന് ഇരയായത്. ജിതിന്റെ പരാതിയില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഓര്‍ത്തോ വിഭാഗം സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കാണ് ഇവരുടെ സസ്‌പെന്‍ഷന്‍.
രാത്രി ഉറങ്ങന്‍ പോലും അനുവദിക്കാതെ അധികസമയം വാര്‍ഡുകളില്‍ ജോലി ചെയ്യിച്ചെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ മനപൂര്‍വ്വം വൈകി വന്ന് ജോലി ഭാരം കൂട്ടിയെന്നും ജിതിന്‍ പറഞ്ഞു. വകുപ്പ് തലവനോട് പരാതിപ്പെട്ടെങ്കിലും ഇവിടെ ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍ എന്നുപറഞ്ഞു നടപടിയെടുത്തില്ലെന്നും ജിതിന്‍ ആരോപിച്ചു. അതിനുശേഷമാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റൊരു കോളജില്‍ ജോയില്‍ ചെയ്തതിന് ശേഷമാണ് പ്രിന്‍സിപ്പലിന് പരാതി കൊടുക്കുകയും ആരോപണവിധേയരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.