സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

റാഗിങ് സംബന്ധിച്ച് പിന്‍സിപ്പലിന് രേഖാ മൂലം പരാതി ലഭിച്ചിട്ടുണ്ട്.

Update: 2021-12-01 05:53 GMT

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് റാഗിങില്‍ പരിക്കേറ്റു. റാഗിങ് സംബന്ധിച്ച് പിന്‍സിപ്പലിന് രേഖാ മൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് പോലിസിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഖലീല്‍ ചൊവ്വ അറിയിച്ചു.

അതിനിടെ റാഗിങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി അവകാശപ്പെട്ട് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് സര്‍ സയ്യിദ് കോളജിലും ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് റാഗിങിനിടയില്‍ പരിക്കേറ്റിരുന്നു.

Tags:    

Similar News