തിരഞ്ഞെടുപ്പ് ചൂടിലാണ് 'കാവല്‍ക്കാരന്‍ കള്ളനായത്'; സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധി

Update: 2019-04-22 10:37 GMT

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്റെ ആരോപണം കോടതി ശരിവച്ചെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. കോടതിയലക്ഷ്യ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ഖേദപ്രകടനം.

'ചൗകിദാര്‍ ചോര്‍ ഹേ' പരാമര്‍ശം തിരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞു പോയതാണെന്ന് രാഹുലിന്റെ വിശദീകരണം. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രീംകോടതിയില്‍ രാഹുല്‍ സത്യവാങ്മൂലം നല്‍കി. റഫാല്‍ പുനപരിശോധന ഹരജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞത്.



Similar News