രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്; വയനാട്ടുകാരെ വഞ്ചിച്ചു: ആനി രാജ

Update: 2024-06-08 11:16 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി നേരത്തെ വയനാട്ടിലെ ജനങ്ങളോട് പറയണമായിരുന്നുവെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. വയനാട്ടില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു.

വയനാട്ടില്‍ വീണ്ടും മത്സരിക്കുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതില്‍ തെറ്റില്ല. മുന്‍കൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു.

Tags:    

Similar News