രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

Update: 2024-09-08 03:25 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും മൂന്ന് ദിവസത്തെ സന്ദര്‍ശന പരിപാടികള്‍ക്കായാണ് രാഹുല്‍ അമേരിക്കയില്‍ എത്തുന്നത്. ഡാലസിലെ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും.9 ,10 തിയ്യതികളില്‍ രാഹുല്‍ഗാന്ധി വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കും. അക്കാദമിക് വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍ വ്യവസായികള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.അമേരിക്കയിലെ വിവിധ പരിപാടികളിലും രാഹുല്‍ഗാന്ധി പങ്കെടുത്തേക്കും.

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുല്‍ഗാന്ധിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ആണിത്. യുഎന്‍ ജനറല്‍ അസംബ്ലിക്കായി സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം.




Tags:    

Similar News